Press Club Vartha

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു. ആറ്റിങ്ങലിൽ 30 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ 30 കാരനായ യുവാവ് മരിച്ചു.ആറ്റിങ്ങൽ പൊയ്കമുക്ക് തുളസി ഭവനിൽ തുളസി, ശ്രീദേവി ദമ്പതികളുടെ മകൻ വിവേക്  ആണ് മരിച്ചത്.
ഞയറാഴ്ച പുലർച്ചെ മൂന്നരയോടെ ആറ്റിങ്ങലിൽ നിന്ന് പൊയ്കമുക്കിലേക്ക് വരുമ്പോൾ ടോൾമുക്കിന് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറിയാണ് അപകടം.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പൊയ്കമുക്ക് സ്വദേശി ആകാശ് (26)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post
Exit mobile version