Press Club Vartha

ആറ്റിങ്ങൾ പരവൂർക്കോണത്ത് ടിടിസി വിദ്യാർത്ഥിനി 19 കാരി വീടിനുള്ളിൽ മരിച്ചനിലയിൽ

തിരുവനതപുരം: വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ 19കാരി കാവ്യയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ്റിങ്ങൽ ഡയറ്റ് സ്കൂ‌ളിലെ ടിടിസി വിദ്യാർത്ഥിനിയായിരുന്നു കാവ്യ. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയാണ് മരിച്ച കാവ്യയുടെ അമ്മ. വിദേശത്ത് ജോലി ചെയ്യുന്ന കാവ്യയുടെ പിതാവ് ഏതാനം ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്.
മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു

Share This Post
Exit mobile version