Press Club Vartha

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; മുറികളിൽ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്‌സൈസിന്റെ  മിന്നൽ പരിശോധന. സർവകലാശാലയുടെ മെൻസ് ഹോസ്റ്റലിൽ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് പിടികൂടി. കോളേജ് അടച്ചിട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ തുടരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ജില്ലയിലെ വിവിധ ഹോസ്റ്റലുകളിൽ എക്‌സൈസ് പരിശോധന നടത്തി.

കഴിഞ്ഞ  ദിവസം നടന്ന പരിശോധനകളുടെ ഭാഗമായി നഗരത്തി അറസ്റ്റ്
ചെയ്ത ആളുകളിൽ  നിന്നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റൈഡ് . എല്ലാ മുറികളിലും പരിശോധന നടത്താനായിരുന്നു
എക്‌സൈസിന്റെ തീരുമാനം.

Share This Post
Exit mobile version