
ചെന്നൈ: ഗോകുലം ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിന് ചെന്നൈയിലെ അദ്ദേഹത്തിൻറെ ഓഫീസിൽ എത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടെ ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് ഗോകുലം ഗോപാലൻ അടിയന്തരമായി ചെന്നൈയിൽ എത്തണം എന്ന ഇ ഡി ആവശ്യപ്പെട്ടത്. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥനൊപ്പമാണ് ഗോപാലൻ കോടമ്പാക്കത്തെ ഓഫീസിൽ എത്തിയത്. ഗോകുലത്തിൻറെ ചെന്നൈ ഓഫീസുകൾ റെയ്ഡ് പത്ത് മണിക്കൂർ പിന്നിട്ട തുടരുകയാണ്.
കോഴിക്കോട്ടെ ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് ഗോപാലനെ ചെന്നൈയിൽ എത്താൻ ഇ ഡി ആവശ്യപ്പെട്ടത്. വിദേശ നാണയ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപ് ഗോകുലം ഗ്രൂപ്പിലേക്ക് വലിയ തുക നിക്ഷേപം വന്നു എന്നും അത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നതെന്നുമാണ് പ്രാഥമിക വിവരം.
