
കഴക്കൂട്ടം: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഠിനംകുളം മുണ്ടൻ ചിറയിൽ വീട്ടിൽ സനീഷ് (30) മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തീരദേശ പാതയിൽ വെട്ടുതുറയിലാണ് അപകടം.
സനീഷ് അടക്കം നാലുപേർ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിയ്ക്കുകയും. ഒടിഞ്ഞു വീണ മരശിഖരത്തിനിടയിൽപ്പെട്ട കാറിൽ 4 പേരും കുടുങ്ങിപോയി. ഒപ്പം ഉണ്ടായിരുന്ന സമ്പത്ത്, നിഥിൻ, സജിൻ എന്നിവരെ നാട്ടുകാർ രക്ഷിച്ചു.
പൊലീസും ഫയർ ഫോഴും ചേർന്ന് കാർ പൊളിച്ച് പുറത്തെടുത്ത സനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിക്കവെയാണ് മരിച്ചത്. ഗീതയാണ് മാതാവ്, പരേതനായ സത്യൻ പിതാവ്. സഹോദരങ്ങൾ: സജിത്ത്, സംഗീത
