Press Club Vartha

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് എആർഎസ് മൻസി ലിൽ ഷഹീൻ കുട്ടൻ (30 )എന്നി വർ കാപ്പയിൽ കുരുങ്ങി വീണ്ടും അകത്തായി.

മോഹനപുരം കബറഡി നെടുവം ദാരുൽ ഇഹ്‌സാൻ വീട്ടിൽ നൗഫലിനെ (27) നെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ റിമാൻഡിലായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇവർ ഏഴുദിസം തികയുന്നതിന് മുമ്പ് തന്നെ കാപ്പ നിയമ പ്രകാരം മംഗലപുരം അറസ്റ്റുചെയ്യുകയായിരുന്നു. നേരത്തെ 2023ലും കാപ്പാനിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഷെഹിൻകുട്ടനെതിരെ പോക്സോ കേസടക്കം പതിഞ്ചും  മുഹമ്മദ് അഷ്റഫിനെതിരെ 25കേസുകളുമുണ്ടെന്ന് മംഗലപുരം എസ്.എച്ച.ഒ ഹേമന്ത് കുമാർ പറഞ്ഞു.

Share This Post
Exit mobile version