Press Club Vartha

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ പരോളാണ് ഷെറിന് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടി ആണെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഷെറിന് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായതിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പരോൾ ലഭിച്ചത്.

ഉന്നത ബന്ധങ്ങളാണ് ഷെറിന് തുടർച്ചയായി പരോൾ ലഭിക്കാനും ശിക്ഷ ഇളവ് നൽകാൻ തീരുമാനം ഉണ്ടായതിനും കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അടുത്തിടെ സഹതടവുകാരിയെ മർദ്ദിച്ചതിന് ഷെറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

Share This Post
Exit mobile version