Press Club Vartha

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും വയസുമുള്ള കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കിളിമാനൂർ സർക്കാർ എൽ പി സ്‌കൂളിൽ ഒന്നാം ക്ലാസ്സിലും യു കെ ജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി.

അമിത വികൃതി കാരണമാണ് കുട്ടികളുടെ പിൻഭാഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. സ്‌കൂൾ അധികൃതരുടെ പരാതിയിലാണ് അമ്മയ്ക്ക് എതിരെ കിളിമാനൂർ പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസ്.

Share This Post
Exit mobile version