
പൂവാർ : ഒരിടത്തൊരിടത്ത് എന്ന പേരിൽ പൂവാറിൽ പുസ്തകപ്പുര ആരംഭിച്ചു. പൂവാർ സി ഐ സുജിത് എസ്.പി പുസ്തകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എഴുത്തുകാരായ അമീർ കണ്ടൽ, അഷ്‌കർ കബീർ, ഡോ:സ്മിത നായർ എന്നിവർ സംസാരിച്ചു.
എം ബുക്സ് പ്രസിദ്ധീകരിച്ച അമീർ കണ്ടലിന്റെ ഒരിക്കൽ ഒരുദേശത്ത്,ആന്റോ കവലക്കാട്ട് രചിച്ച ഒരു തരി വെട്ടം എന്ന പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ശേഷം പ്രാദേശിക ഗായകർ ഗാനങ്ങൾ ആലപിച്ചു.
തന്റെ സ്വന്തം ശേഖരത്തിലെ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് വായനക്കായ് തുറന്നുകൊടുത്ത
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ മെഹബൂബ് ഖാൻ പൂവാർ ആണ് പുസ്തകപ്പുരയുടെ സ്ഥാപകൻ.
