
കൊല്ലം: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം തഴുത്തലയിലാണ് സംഭവം. തഴുത്തല പികെ ജംങ്‌ഷനു സമീപം എസ് ആർ മൻസിലിൽ നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്.
മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷമാണ് മകൻ ഷാൻ ആത്മഹത്യ ചെയ്തത്. നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.


