
ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്
നാലുദിവസം മുമ്പ് മലേഷ്യയിലേക്ക് യാത്ര പോയ അനിൽകുമാർ രാവിലെ 9.30 വീട്ടിലെത്തി നോക്കുമ്പോൾ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്.അനിൽകുമാറിന്റെ ഭാര്യ ബീന ജി നായർ വെള്ളായണിയിലുള്ള കുടുംബവീട്ടിൽ ആയിരുന്നു. യാത്ര കഴിഞ്ഞ് തിരികെ വന്ന് നോക്കുമ്പോഴാണ് വീട്ടിനുള്ളിലെ മുഴുവൻ വാതിലുകളുടെയും പൂട്ട് കുത്തി തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് നോക്കുമ്പോഴാണ് പല സ്ഥലങ്ങളിലായി വച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഉടൻ ശ്രീകാര്യം പോലീസിൽ വിവരമറിയിച്ചു.തുടർന്ന് ഫോറൻസിക് വിരലടയാള വിദഗ്ധരും, ഡോക്സ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഒരു വീട്ടിലും മോഷണ ശ്രമം നടന്നതായി നാട്ടുകാർ പറയുന്നു.മോഷണം നടന്ന വീടിന് സമീപത്തായി നിർമ്മാണം നടക്കുന്ന വീടിൻറെ സ്ഥലത്ത് നിന്നും കമ്പിപ്പാര മോഷണം പോയതായി നാട്ടുകാർ പറഞ്ഞു.
ഇതേ കമ്പി പാര ഉപയോഗിച്ചാണ് അനിൽകുമാറിന്റെ വീടിൻ്റെ വാതി
ൽ പൊളിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.


