
തിരുവനന്തപുരം: വെള്ളൂർ റസിഡന്റ്സ് അസോസിയേഷൻ(VRA) ന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. വി ആർ എ പ്രസിഡന്റ് സുബൈർ ഹബീബിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തിൽ വെച്ച് ആംഗ്വത വിതരണ ഉദ്ഘാടനം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ നിർവഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ. എം.മുനീർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ രാഷ്ട്ര പതിയുടെ രണ്ടാമത്തെ വിശിഷ്ട സേവാമേഡലിനു അർഹനായ ജേക്കബ്, കേരള സർവകലാശാലയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ Dr. ആസിമ സുഹൈൽ, ഹർഷാദ് ഹോട്ടൽ &ഫാമിലി റസ്റ്റോറന്റ് ഉടമ ഹാഷിം തുടങ്ങിയ വിശിഷ്ട വ്യക്തികളെ Dr. ജോർജ്ജ് ഓണക്കൂർ ആദരിച്ചു. തുടർന്ന് കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു, ബി എഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു.
