
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളെജ് സുപ്രണ്ട് ഡോ. പി.കെ. ജബ്ബാർ. ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.
ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോ എന്ന് പരിശോധിക്കണം, മാത്രമല്ല, ഹാരിസിന്‍റെ മുറിയിൽ ആരോ കയറിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. .ഡോ.ഹാരിസിന്റെ മുറിയിൽ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി, ഇതിൽ അസ്വാഭാവികതയുണ്ട്. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായ ബില്ലിൽ ഓഗസ്റ്റ് 2 എന്ന തീയതിയും ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
