spot_imgspot_imgspot_img

ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Date:

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളെജ് സുപ്രണ്ട് ഡോ. പി.കെ. ജബ്ബാർ. ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നും പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോ എന്ന് പരിശോധിക്കണം, മാത്രമല്ല, ഹാരിസിന്‍റെ മുറിയിൽ ആരോ കയറിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. .ഡോ.ഹാരിസിന്റെ മുറിയിൽ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി, ഇതിൽ അസ്വാഭാവികതയുണ്ട്. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായ ബില്ലിൽ ഓഗസ്റ്റ് 2 എന്ന തീയതിയും ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...

വി ഡി സതീശന് അഭിവാദ്യങ്ങൾ; ജനാഭിലാഷം ഉയർത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു: റസാഖ് പാലേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം...

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...
Telegram
WhatsApp