
സുൽത്താൻ ബത്തേരി: ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയാണ് വെൽബിൻ. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പുവെച്ചിരുന്നു.
ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വർഷം മാർച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
