spot_imgspot_imgspot_img

ഹേമചന്ദ്രൻ കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Date:

സുൽത്താൻ ബത്തേരി: ഹേമചന്ദ്രൻ വ​ധക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയാണ് വെൽബിൻ. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പുവെച്ചിരുന്നു.

ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വർഷം മാർച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp