
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിയാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ധനസഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു. കുടുംബസുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട 5 പേരുടെ കുടുംബത്തിനാണ് 10 ലക്ഷം വീതം മൊത്തം 50 ലക്ഷം രൂപയുടെ ധന സഹായ വിതരണം നടത്തുന്നത്.
തിങ്കളാഴ്‌ച വൈകുന്നേരം 4.00 മണിക്ക് ആലുംമൂട് ജംഗ്ഷനിനടക്കുന്ന പരിപാടി KVVES ജില്ലാ പ്രസിഡൻ്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ഒരു വ്യാപാരി മരണപ്പെടാനിടയായാൽ ആ കുടുംബത്തെ സംരക്ഷിക്കാനാണ് വ്യാപാരി കുടുംബ സുരക്ഷാപദ്ധതി നടപ്പിലാക്കിയത്. 2022 നവംബർ 1 നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയിൽ അംഗമായിരുന്ന് മരണപ്പെട്ട അംബിളി, എം. നസറുദ്ദീൻ, സലീം. കെ, സിന്ധു, കെ. ഹരിദാസ് എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം നൽകുന്നത്. കൂടാതെ യോഗത്തിൽ SSLC, +2 പരീക്ഷകളിൽ വ്യാപാരികളുടെ മക്കളിൾ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും.
