
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ്സ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസ്.
ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്. ലൈംഗിക താല്പര്യങ്ങൾക്ക് ഉൾപ്പടെ സമ്മർദം ചെലുത്തി എന്നായിരുന്നു ആത്മഹത്യ കുറിപ്പ് പറഞ്ഞിരുന്നത്.
മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ രണ്ടു മക്കളും ജോസ് ഫ്രാങ്ക്ളിനെതിരെ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
