spot_imgspot_imgspot_img

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്

Date:

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ്സ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസ്.
ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്. ലൈംഗിക താല്പര്യങ്ങൾക്ക് ഉൾപ്പടെ സമ്മർദം ചെലുത്തി എന്നായിരുന്നു ആത്മഹത്യ കുറിപ്പ് പറഞ്ഞിരുന്നത്.
മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ രണ്ടു മക്കളും ജോസ് ഫ്രാങ്ക്ളിനെതിരെ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp