
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായ എസ്പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതാത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
ായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകനാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ നൂറ്റി അന്‍പതിലേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകനില്‍ തുടങ്ങി കിലുക്കം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി.
