Press Club Vartha

രാജകുമാരി ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം പത്തനംതിട്ടയില്‍

പത്തനംതിട്ട: സ്വര്‍ണ്ണാഭരണ ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള രാജകുമാരി ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും രാജകുമാരി ബ്രാന്‍ഡ് അംബാസിഡറും പ്രശ്സ്ത സിനിമതാരവുമായ മഹിമ നമ്പ്യാരും ചേര്‍ന്ന് നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. രാജകുമാരി ഗ്രൂപ്പിന്റെ പതിനാലാമത് ഗോള്‍ഡ് ഷോറുമാണ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ എത്തിച്ചേര്‍ന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി നല്‍കി. ഒമാനില്‍ നിന്നുമുള്ള അബ്ദുള്ളാ അല്‍ മുഷാറഫി, പത്തനംത്തിട്ട മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിബിന്‍ ബേബി തുടങ്ങി സാമൂഹിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Share This Post
Exit mobile version