Press Club Vartha

കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പം ഉണ്ടായിരുന്നയാളെ പുഴക്കരയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍. ഒപ്പം മുറിയെടുത്ത വ്യക്തിയെ ഇന്ന് പുഴക്കരയിലാണ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിയായ സ്ത്രീയെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍, മുറിയെടുക്കാന്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിജയനെ മാട്ടൂലില്‍ പുഴക്കരയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 

Share This Post
Exit mobile version