
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാകടത്തില്‍ പോലീസ് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേനാക്കിയ ശേഷം വാഹന പരിശോധന നടത്തും. ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് മണിയന്‍പിളള രാജു പറയുന്നത്. അപകടമുണ്ടാക്കിയ വണ്ടി കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മണിയന്‍പിളള രാജു ഹാജരായിരുന്നു. വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും നടന്‍ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റത്. സൂരജ് എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിവേദ് കിംസ് ആശുപത്രിയിലും ചികിത്സയിലാണ്.
