Press Club Vartha

കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യാ ശ്രമം; വയനാട്ടില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട്: മാനന്തവാടിയിലെ എരുമതെരുവില്‍ കാറില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ദമ്പതികളും 3 കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ നടന്ന സംഭവത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍(42) മരിച്ചു. ഭാര്യ നജ്മുനീസയും രണ്ടര വയസ്സുള്ള ഒരു കുട്ടിയും ചികിത്സയിലാണ്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. വാഹനത്തില്‍ പെട്രോള്‍ ഒഴിച്ച് സജീര്‍ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചനകള്‍.

Share This Post
Exit mobile version