
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നാരോപിച്ചാണ് നാട്ടുകല്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഒരു മാസമായിട്ടും ഇതിന്മേല്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. BNS 84 പ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അറസ്റ്റിലായി പതിനെട്ടാം ദിവസം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
