Press Club Vartha

നമ്മുടെ നാടിന്റെ പേര് ഇനി ‘കേരളം’; പേര് മാറ്റാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

|REPRESENTATIVE IMAGE|

തിരുവനന്തപുരം: കേരളത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്. കേരള നിയമസഭയുടെ പ്രമേയം അംഗീകരിച്ചതായി കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീര്‍ത്ഥി ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്. 2024 ജൂണ്‍ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

മന്ത്രിസഭ ഇത് അംഗീകരിച്ചതോടെ രാഷ്ട്രപതി കേരള (പേര് മാറ്റ) ബില്‍, 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും. സംസ്ഥാന നിയമസഭയുടെ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version