Press Club Vartha

വിഴിഞ്ഞത്ത് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് കോണ്‍ഗ്രസ്; നടപടി ഫ്‌ളക്‌സ് കത്തിച്ചതിന്റെ വൈരാഗ്യത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം ഓഫീസ് കോണ്‍ഗ്രസുകാര്‍ അടിച്ചു തകര്‍ത്തു. വിഴിഞ്ഞം പുളിങ്കൊടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്ത് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം കടന്നു പോകുന്നതിനിടയിലാണ് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്തത്.

ഓഫീസിനകത്തെ കസേരകളും ഫ്‌ളക്‌സുകളും തകര്‍ത്തു. മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്താണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഓഫീസ് തകര്‍ത്തതില്‍ സിപിഐഎമ്മും പ്രകടനം നടത്തി.

Share This Post
Exit mobile version