Press Club Vartha

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണമൂല സ്വദേശി 60 വയസ്സുള്ള ജോണിയാണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സെല്‍വി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ജോണിയെ പിന്നീട് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരുക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

Share This Post
Exit mobile version