
കഴക്കൂട്ടം: നാമനിർദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു NDA – BJP സ്ഥാനാർഥി വി.മുരളീധരൻ. ഗൃഹസമ്പർക്കം, കുടുംബയോഗങ്ങൾ, പദയാത്രകൾ എന്നിങ്ങനെ വിപുലമായ പ്രചാരണവുമായാണ് മുന്നോട്ട് പോകുന്നത്. ജനകീയ പ്രശ്നങ്ങൾക്ക് ബിജെപി ജയിച്ചാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഞായറാഴ്ച ആറ്റിപ്ര മേഖലയിലായിരുന്നു സ്ഥാനാർത്ഥിയുടെ പദയാത്ര.
പാർശ്വഭിത്തി ഇല്ലാത്ത, മാലിന്യവാഹിയായ തെറ്റിയാർത്തോട് നവീകരിക്കുമെന്നും മയക്കുമരുന്ന് മദ്യ മാഫിയയിൽ നിന്നും ആറ്റിപ്രയെ മുക്തമാക്കുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ആശാരിവിളാകം ക്ഷേത്ര ദർശനത്തോടെയാണ് ഞായറാഴ്ചയിലെ പ്രചാരണം ആരംഭിച്ചത്. പാറ്റൂർ സെന്റ്. ഇഗ്‌നേഷ്യസ് ക്നാനായ സിറിയൻ ചർച്ചിലും സെന്റ് തോമസ് മാർത്തോമ സിറിയൻ ചർച്ചിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
