Press Club Vartha

തിരുവനന്തപുരം വിമാനത്താവളം വ്യാഴാഴ്ച നാലു മണിക്കൂര്‍ അടച്ചിടും; നടപടി പൈങ്കുനി ആറാട്ടിനോട് അനുബനന്ധിച്ച്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയോട് അനുബന്ധിച്ച് ഏപ്രില്‍ രണ്ട് വ്യാഴാഴ്ച നാലു മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുന്നതെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചു.

Share This Post
Exit mobile version