
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞങ്ങൾ വഖഫ് ബോർഡ് രൂപീകരിച്ചില്ലല്ലോ. ശെരിക്കും വഖഫ് ഭൂമി എന്ന് രജിസ്റ്റർ ചെയ്‌താൽ പിന്നെ അവർ കയ്യേറ്റക്കാരായി.
എന്നാൽ മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
