spot_imgspot_imgspot_img

മുനമ്പം വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്

Date:

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞങ്ങൾ വഖഫ് ബോർഡ് രൂപീകരിച്ചില്ലല്ലോ. ശെരിക്കും വഖഫ് ഭൂമി എന്ന് രജിസ്റ്റർ ചെയ്‌താൽ പിന്നെ അവർ കയ്യേറ്റക്കാരായി.

എന്നാൽ മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സംഘ്പരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...
Telegram
WhatsApp