
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. സംഘർഷത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്നു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്.
വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ഈ മാസം 24-ാം തിയതിയായിരുന്നു സംഭവം. രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അല്‍ അമീന്‍. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്.
