Press Club Vartha

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ

കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ വയോധികനെ വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചാറ ഒൻപതേസെന്റ്  സമീപം താമസിക്കുന്ന ശിശുബാലൻ (65) ആണ് മരണപ്പെട്ടത്. ​കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഒൻപതേസെന്റ് ഭാഗത്തുള്ള തോട്ടിൽ മൃതദേഹം മലർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കാര്യമായ വെള്ളമില്ലായിരുന്നു. ​ദീർഘകാലമായി വീടുകൾതോറും ചൂരൽ പണി  ചെയ്തുവരികയായിരുന്നു ശിശുബാലൻ. ഒൻപതേസെന്റിലുള്ള മകന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.  ​മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമോ മറ്റോ സംഭവിച്ചതാണോ എന്ന് പോലീസിന്റെ വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.

Share This Post
Exit mobile version