
തിരുവനന്തപുരം: വോട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ തൃശൂർ സുരേഷ് ഗോപി എടുക്കാൻ സാധ്യത. അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കാൽ ലക്ഷം കടന്നിരിക്കുകയാണ് ലീഡ് നില. ലീഡ് 40,000ത്തിൽ അധികമായി ഉയർന്നു. എൽ ഡി എഫ് സ്ഥാനാർഥി വി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നേറുകയാണ്. രാജീവ് ചന്ദ്രശേഖരൻ 1995 വോട്ടിന് മുന്നിലാണ്. രണ്ടാം സ്ഥാനത്താണ് ശശി തരൂർ. അതെ സമയം കേരളത്തിൽ യു ഡി എഫ് തരംഗമാണ്. 16 സീറ്റുകളിൽ യു ഡി എഫ് മുന്നിട്ടു നിൽക്കുകയാണ്. രണ്ടു സീറ്റുകളിലാണ് എൽ ഡി എഫിന് മുന്നേറാൻ സാധിച്ചിട്ടുള്ളത്. ആലത്തൂരും ആറ്റിങ്ങലുമാണ് എൽ ഡി എഫ് മുന്നേറുന്നത്. ആലത്തൂരിൽ മികച്ച മുന്നേറ്റം ഉണ്ടെങ്കിലും എന്നാൽ ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുകയാണ്.


