spot_imgspot_img

കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം

Date:

spot_img

തിരുവനന്തപുരം: പട്ടികവർഗവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. മാനസിക വളർച്ചയോടൊപ്പം ശാരീരിക വളർച്ചയും അനിവാര്യമാണ്. ചിട്ടയായ ജീവിത ക്രമീകരണത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനാകുമെന്നും വിദ്യാർത്ഥികളോട് ചേർന്ന് നിന്നുള്ള അധ്യയന രീതികൾക്കായിരിക്കണം അധ്യാപകർ മുൻതൂക്കം നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ഗ്രാമീൺ ബാങ്കിന്റെ 2023-24 സാമ്പത്തിക വർഷത്തെ സി.എസ്.ആർ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയും പട്ടികവർഗ വികസന വകുപ്പിന്റെ ഒരു ലക്ഷം രൂപയും ഉൾപ്പെടെ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർത്ഥികൾക്കായി ഇൻഡോർ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്.

സ്‌കൂൾ ലൈബ്രറിയിലേക്കായി തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നൽകിയ 35,000 രൂപയുടെ പുസ്തകങ്ങളുടെയും കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് നൽകിയ 500 പുസ്തകങ്ങളുടെയും സമർപ്പണവും മന്ത്രി നിർവഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് സലോമിയും ഹെഡ്മാസ്റ്റർ കെ. രവികുമാറും മന്ത്രിയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പട്ടികവർഗവികസനവകുപ്പ്, എം.ആർ.എസ്, പി.ടി.എ പ്രതിനിധികൾ മന്ത്രിക്ക് സ്‌നേഹോപകാരങ്ങൾ നൽകി.

ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ് വിശിഷ്ടാതിഥിയുമായിരുന്നു. കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ പ്രദീപ് പദ്മൻ, റീജണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി.എം, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ ബി.വിദ്യാധരൻ കാണി, പൊൻപാറ സതീഷ്, തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp