spot_imgspot_img

ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ബോധവത്കരണപരിപാടിയുടെ പ്രിവ്യൂ ശ്രദ്ധേയമായി

Date:

തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തോടുള്ള നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സഹതാപമല്ല വേണ്ടത് മറിച്ച് നമ്മളിലൊരാളായികണ്ട് അവരെ ചേര്‍ത്തുപിടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെ സദസ് അതേറ്റെടുത്തു. ഭിന്നശേഷി സമൂഹത്തിനായി മുതുകാട് നടത്തുന്ന ഭാരതയാത്ര-ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് മുന്നോടിയായി ഗണേശത്തില്‍ നടത്തിയ ബോധവത്കരണ ഇന്ദ്രജാല പരിപാടിയാണ് കാണികള്‍ക്ക് അറിവും കൗതുകവുമായത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലെ മിക്കയിനങ്ങളും കാണികളുടെ പങ്കാളിത്തത്തോടെയായത് കൂടുതല്‍ മനോഹരമാക്കി.

പൂവിന് മീതെ കമിഴ്ത്തിവച്ച ഗ്ലാസിനെ എറിഞ്ഞുടയ്ക്കുന്നതായി ഭാവിക്കുവാന്‍ മജീഷ്യന്‍ സദസ്സിനോട് ആവശ്യപ്പെട്ടു. സദസ്യര്‍ അപ്രകാരം ചെയ്തതോടെ വേദിയിലിരുന്ന ഗ്ലാസ് പൊട്ടിത്തകര്‍ന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതിബന്ധങ്ങളെ തച്ചുടയ്ക്കാന്‍ സമൂഹം ഒന്നടങ്കം ശ്രമിക്കണമെന്ന സന്ദേശവുമായി നടത്തിയ ഗ്ലാസ് മാജിക്കായിരുന്നു അത്. ഇത്തരത്തില്‍ ഭിന്നശേഷി സമൂഹവുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് മാജിക്കിലൂടെ മുതുകാട് അവതരിപ്പിച്ചത് കാണികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി.

കേരള സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.ജയഡാളി, സൂര്യാകൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിക്ക് സാക്ഷ്യം വഹിക്കുവാന്‍ നൂറുകണക്കിന് പേര്‍ എത്തിയിരിക്കുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...
Telegram
WhatsApp