spot_imgspot_img

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ തിരുനാൾ മഹോത്സവം നാളെ

Date:

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ പരിശുദ്ധ ഫാത്തിമ മാതാവിൻറെ തിരുനാൾ ഒക്ടോബർ 9ന് കൊടിയേറി 13ന് സമാപിക്കും. 9 ന് വൈകുന്നേരം 5 30ന് ജപമാല, ലിറ്റിനി. 6 ന് ഇടവക വികാരി ഫാ. ലാസർ ബെനഡിക്ട് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ഫാ റോബിൻസൺ എഫിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലി.

ഫാ ക്രിസ്റ്റിൽ റൊസാരിയോ വചന സന്ദേശം നൽകും. 10 മുതൽ 11 വരെ വൈകുന്നേരം 5 30ന് ജപമാല, ലിറ്റിനി 6 ന് സമൂഹ ബലി. ഫാ പ്രദീപ് സേവ്യർ ഓ സി ഡി, ഫാ ലുസിയൻ തോമസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫാ സൈറസ് കളത്തിൽ, ഫാ ദീപക് ആൻ്റോ എന്നിവർ വചന സന്ദേശം നൽകും. 12 ന് രാവിലെ 6 30ന് ഫാത്തിമ മാതാ സിമിത്തേരിയിൽ പൂർവികർക്കുവേണ്ടി ദിവ്യബലി.

വൈകുന്നേരം 5.30 ന് ജപമാല, ലിറ്റിനി. തുടർന്ന് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥനക്ക് കഴക്കൂട്ടം ഫെറോന വികാരി ഫാ ജോസഫ് ബാസ്റ്റിൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ പങ്ക്റേഷ്യസ് വചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം.

ഒക്ടോബർ 13 തിരുനാൾ ദിനം രാവിലെ 10ന് ജപമാല, ലിറ്റിനി 10 30 ന് ആഘോഷമായ തിരുനാൾ സമൂഹബലി. ഫാ ആൻ്റോ ഡിക്സൺ മുഖ്യ കാർമികത്വം വഹിക്കും. റവ ഡോ എ ആർ ജോൺ സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക്. വൈകുന്നേരം 5 ന് ഇടവക ദിനാഘോഷം. പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...
Telegram
WhatsApp