spot_imgspot_img

മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം:മുസ്‌ലിം ലീഗ്

Date:

ചിറയിൻകീഴ് : മത്സ്യമേഖലയിലെ തൊഴിലാളികളോടുള്ള കേന്ദ്ര – കേരള സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ്. മുതലപ്പൊഴി ഹാർബറിൻ്റെ അശാസ്ത്രീയതയിൽ തൊഴിലാളികളുടെ ജീവൻ നഷ്ടമാകുമ്പോഴും പരിഹാര നടപടികളിലെ സർക്കാറിൻ്റെ അനാസ്ഥ തുടരുകയാണെന്ന് മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം വിലയിരുത്തി.

മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ്.ക്ഷേമനിധിയിൽ അംഗത്വം ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം പോലും കിട്ടാത്ത സാഹചര്യമാണ്. ഇത്തരം അവഗണനങ്ങൾക്കെതിരെ ഇടപെടലുകൾ ശക്തമാക്കാൻ മുസ്ലിം ലീഗ് പെരുമാതുറ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.

മുസ്ലിം ലീഗ് പെരുമാതുറ മേഖല പ്രസിഡൻറ് ഷാഫി പെരുമാതുറ അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.ഷാർജ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി റിസ ബഷീർ മുഖ്യാതിഥിയായി.എസ് ടി യു മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സജീബ് പുതുക്കുറിച്ചി,മേഖലാ ജനറൽ സെക്രട്ടറി ഫസിൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് നവാസ് മാടൻ വിള, മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, അൻസർ പെരുമാതുറ , ഖലിമുള്ള,സുനിൽ മൗലവി,അനസ് മാടൻവിള , അനിൽ പുതുക്കുറിച്ചി, ജസീം പുതുക്കുറിച്ചി, നാസർ,ജസീം ചേരമാൻ തുരുത്ത് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp