
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പ്. നിയമസഭാ മന്ദിരത്തിലാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിലെ സ്റ്റെയർ കേസിലാണ് പാമ്പിനെ കണ്ടത്.
സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


