തിരുവനന്തപുരം: കഠിനംകുളത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായ നെവിൻ്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വെട്ടുതുറയിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ബുധനാഴ്ച രാവിലെ പത്ത് മണിക്കാണ് മൂന്നു സുഹൃത്തുക്കളുമൊത്ത് സെൻ്റാൻഡ്രൂസ് തീരത്ത് നെവിൻ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു.