spot_imgspot_img

ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി ഭ…ഭ… ബ…

Date:

spot_img

തിരുവനന്തപുരം: പുതുവർഷത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ്ഞ മുടി , .ജീൻസും, ടോപ്പും, ജാക്കറ്റും വേഷം. കഴുത്തിൽ ചില അടയാളങ്ങളുടെ സാന്നിദ്ധ്യമുള്ള നീണ്ട ചെയിൽ. കൈയ്യിൽ സ്റ്റീൽ റിംഗ്. ഇരിക്കുന്നതാകട്ടെ പുത്തൻ തലമുറയുടെ ചോരത്തിളപ്പിൻ്റെ കൂടപ്പിറപ്പായ ഫോർ വീലർ വാഹനത്തിൻ്റെ ബോണറ്റിൽ .

ദിലീപിൽ നിന്നും ഇങ്ങനെയൊരു ഗറ്റപ്പ് ഇതാദ്യം. പലപ്പോഴും ലാളിത്യ സ്വഭാവമുള്ള കഥാപാത്രങ്ങളും, ഫീൽ ഗുഡ് ചിത്രങ്ങളുടെ ശക്തനായ പോരാളിയുമാണ് ദിലീപ്. അതിൽ നിന്നെല്ലാം മാറി, മുൻവിധികളെ തകിടം മറിച്ചു കൊണ്ടാണ് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ്.

ഏറെ കൗതുകവും, ഒപ്പം ഏറെ ദുരൂഹതകളുമായി എത്തുന്ന ഈ ഗറ്റപ്പ് ചിത്രീകരണം നടന്നുവരുന്ന ഭ. ഭ. ബ.. ( ഭയം ഭക്തി ബഹുമാനം) എന്ന ചിത്രത്തിലേതാണ്.

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ഈ പോസ്റ്റർ നൽകുന്ന കൗതുകവും ആകാംഷയുമൊക്കെ പ്രേഷകർക്കു തന്നെ വിട്ടുകൊടുക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

ദിലീപിൻ്റെ കഥാപാത്രമെന്ത്? പ്രേക്ഷകർക്ക് അവരുടെ ഭാവനക്കൊപ്പം ചിന്തിക്കാം. മാസ് കോമഡി എൻ്റർടൈനർ എന്നാണ് ചിത്രത്തെക്കുറിച്ച് ഒറ്റ വാക്കിൽ പറയാവുന്നത്.

ദിലീപിനോടൊപ്പം വിനീത് ശ്രീനിവാസൻ എന്ന മാന്ത്രികൻ്റെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ദിലീപ് – വിനീത് ശ്രീനിവാസൻ കോംബോ ആദ്യമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ് സിലി, ത്രമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ, (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കങ്കാ ലഷ്മി,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങി; കപ്പ് തൃശൂർ ജില്ലയ്ക്ക്

തിരുവനന്തപുരം: 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു വർണ്ണാഭമായ സമാപനം. കലോത്സവത്തിന്റെ സമാപന...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് 11-ാം തവണവും സുരക്ഷ ഒരുക്കുന്നത് ഫാബുലസ് ടെക്നോളജീസ്

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല വീഴുമ്പോൾ കലോത്സവ...

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കൽപ്പറ്റ: വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. നടി ഹണി റോസ് നൽകിയ...

പുതുവത്സര വിപണിയിൽ 1340 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി

തിരുവനന്തപുരം: പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകൾ...
Telegram
WhatsApp