
മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിക്കുന്നവരെ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി വി അൻവറുടെ പരാമർശം.
മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഐഎം നേതാക്കൾക്കുള്ള സൂചനയാണിതെന്നും ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും അൻവർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ചുങ്കത്തറയിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അൻവറിന്റെ പരാമർശം.


