spot_imgspot_img

തൊഴിൽ – ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Date:

spot_img

മംഗലപുരം: തൊഴിൽ- ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025 – 26 വർഷത്തെ ബജറ്റ് അംഗീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.എസ്. അനീജ ബജറ്റ് അവതരണം നടത്തി.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സ്റ്റേഷൻ സ്ഥാപിക്കാൻ ബഡ്ജറ്റിൽ തീരുമാനമായി.രജിസ്റ്റർ ചെയ്യുന്ന വനിതകൾക്ക് കെ ഡിസ്കുമായി സഹകരിച്ച് നൈപുണ്യ പരിശീലനവും ഭാഷാ പരിജ്ഞാനവും നൽകി ജോബ് ഫെയറുകളിൽ പങ്കെടുക്കാൻ അവസരം ലഭ്യമാക്കുന്നതിന് 15 ലക്ഷം നീക്കിവച്ചിട്ടുണ്ട്.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പുത്തൻതോപ്പ് – അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 110 ലക്ഷം വകയിരുത്തി. ഇതിനു പുറമേ അണ്ടൂർക്കോണം ആശുപത്രിയുടെ കെട്ടിട നവീകരണത്തിന് 44 ലക്ഷം ചെലവഴിക്കും. പുത്തൻതോപ്പ് ആശുപത്രിയിലെ രാത്രി കാല ചികിത്സ ഫലവത്താക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഡോക്ടറെക്കൂടി നിയമിക്കും.

മാത്രമല്ല വയോ മധുരം , കാൻസർ ഡിറ്റൻഷൻ ക്യാമ്പുകൾ ഈ വർഷവും തുടരും .കഠിനംകുളം ,അണ്ടൂർക്കോണം ,അഴൂർ പഞ്ചായത്തുകളിൽ വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നതിന് 15 ലക്ഷം വകയിരുത്തി. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി ഒരു കോടി മാറ്റി വച്ചു.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെ 14740 കുടുംങ്ങളിലായി 16285 തൊഴിലാളികൾ തൊഴിലുറപ്പ് മേഖലയിൽ പണിയെടുത്തു വരുന്നു. ഇവർക്ക് 4978 പ്രവൃത്തികളിലായി

1364 117 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. ഇത്തരത്തിൽ 59.34 കോടി വരവും 57.84 കോടി ചെലവും 1.50 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് രാത്രിയിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി 3 പേർക്ക് പരിക്ക്

കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം  വിദ്യാ‌ത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക്...

ഡോക്ടറേറ്റ് നേടിയ ഷെഫിൻ

കേരള സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഷെഫിൻ ബി. വാളാഞ്ചേരി...

സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക...

കാസർഗോട്ടെ 15കാരിയുടേയും യുവാവിന്റെയും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കാസര്‍കോട്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന്...
Telegram
WhatsApp