spot_imgspot_img

പ്രശസ്ത കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

Date:

spot_img

തിരുവനന്തപുരം: പ്രശസ്ത കാഥികനും കേരളഡ്രാമവർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡൻ്റുമായ അയിലം ഉണ്ണികൃഷ്ണൻ ( 73) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഭാരത്

ഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ പാങ്ങപ്പാറ നിഷാ നിവാസിൽ വീട്ടിലും പൊതുദർശനം നടക്കും. തുടർന്ന് 3.30 ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം നടക്കും.

ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ ആയിരുന്നു അന്ത്യം.

നാടക പ്രവർത്തകനും കേരളഡ്രാമവർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡൻ്റും

തോന്നയ്ക്കൽ കുമാരനാശാൻ സ്‌മാരകം മുൻ സെക്രട്ടറിയുമാണ്. സിപിഐഎം ഹെൽത്ത് സെൻറർ പാർട്ടി അംഗവുമാണ്.

1952 ൽ വർക്കല എസ്എൻകോളേജിൽ പഠിക്കു മ്പോഴാണ് അയിലം ഉണ്ണികൃഷ്‌ണൻ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. ചെറുപ്പം മുതൽ അച്ഛൻ കുഞ്ഞിശങ്കരൻ ഭാഗവതർക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങൾക്കും പോകാറുണ്ടായിരുന്നു. സാംബശിവൻ്റെയും കെടാമംഗലം സദാന ന്ദന്റെയും കഥാപ്രസംഗങ്ങൾ ഉണ്ണികൃഷ്ണ‌ന് പ്രചോദനമായി. തുടർന്ന് മണമ്പൂർ ഡി രാധാകൃ ഷ്‌ണന്റെ ശിഷ്യത്വം നേടി. ആദ്യ വർഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. രക്തപുഷ്‌പം എന്ന് കഥയാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

കേരള സംസ്ഥാന പുരസ്ക‌ാരം, സാംബശിവൻ പുരസ്‌കാരം, കെടാമംഗലം പുരസ്‌കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ : സന്താനവല്ലി .മക്കൾ: രാജേഷ് ( ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക്), രാകേഷ് ( യുകെ ) .മരുമകൾ:ദേവി ദേവി രാകേഷ്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി. വളാഞ്ചേരിയിലാണ് സംഭവം....

വഞ്ചനാ കുറ്റത്തിന് കേസ്; വിശദീകരണവുമായി ഷാന്‍ റഹ്‍മാന്‍

കൊച്ചി: വ‍ഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്ത സംഭവത്തിൽ വിശദീകരണവുമായി...

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്...

വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം...
Telegram
WhatsApp