
തിരുവനന്തപുരം: കാട്ടായിക്കോണത്ത് കൃഷി നാശം വരുത്തിയ നാലു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
കർഷകരുടെ പരാതിയെ തുടർന്ന് കാട്ടായിക്കോണം വാർഡിൽ നഗരസഭയുടെ നേതൃത്വത്തിലാണ് പന്നികളെ വെടിവെച്ചു കൊന്നത്.
തിങ്കളാഴ്ച രാത്രിയോടെയാണ് പന്നികളെ പിടികൂടാൻ ആരംഭിച്ചത്. തെങ്ങുവിള, മടവൂർപാറ, ശാസ്തവട്ടം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പന്നികളെ കണ്ടെത്തിയത്.തുടർന്ന് ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ വിതുര സ്വദേശി അഡ്വ അനൂരുദ്ധ് കൗഷികിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദൗത്യം നടപ്പാക്കുകയായിരുന്നു.
വെടിവെച്ച് കൊന്ന പന്നികളെ മണ്ണെണ്ണയും , ബ്ലീച്ചിംഗ് പൗഡർ എന്നിവ ചേർത്ത് വാർഡിലെ ഒഴിഞ്ഞ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കുഴിച്ചിട്ടു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന്കോർപ്പറേഷനിലും സംസ്ഥാന സർക്കാർ ഓഫീസുകളിലും വനം വകുപ്പ് ഓഫീസുകളിലും കർഷകരുടെ ബുദ്ധിമുട്ടുകൾ നിരന്തരം ശ്രദ്ധയിൽപ്പെടുത്തിയ കൗൺസിലർ ഡി രമേശന്റെ ശ്രമഫലമായി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ ഉള്ള അനുമതി നൽകിയത്.വരും ദിവസങ്ങളിലും
വേട്ട തുടരുമെന്ന് കൗൺസിലർ പറഞ്ഞു.


