തിരുവനന്തപുരം: ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലെ പിന്നോക്കാവസ്ഥ മൂലം ഇൻർവ്യൂ പാസാകാൻ കഴിയാത്ത ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ഇംപ്രൂവ് ചെയ്യാനുള്ള ഒരു സൗജന്യ കോഴ്സ് ഇംഗ്ലീഷ് ഇൻ 20 ഡെയ്സ് എന്ന പേരില്‍ പെരുമാതുറ സ്നേഹതീരം സംഘടിപ്പിക്കുന്നു. മൂന്ന് മണിക്കൂർ വീതം ഇരുപത് ദിവസം ആണ് ഈ കോഴ്സിൻറെ ദൈർഘ്യം.
പെരുമാതുറ മേഖലയിലെ യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള ഈ കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർക്ക് ഫെബ്രുവരി ഏഴാം തിയതി വരെ രജിസ്റ്റര്‍ ചെയ്യാം. പ്ലസ് ടു ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് സ്നേഹതീരം പെൺമയുടെ പ്രസിഡൻറും റിട്ടയേഡ് ഹെഡ്മിസ്ട്രസും കോഴ്സ് ഡയറക്ടറുമായ എ. ജബീനയെ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്ക് 9446024121