ന്യൂഡൽഹി: അധികയാത്രാ ചെലവിനായി സർക്കാർ തുക അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 30 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. വ്യക്തിപരമായി താൻ തുക ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്‍റെ പ്രോട്ടോകോൾ പ്രകാരമെന്നും ഗവർണർ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഇന്നലെ ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് ഉത്തരവിട്ടിരുന്നു. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ചെവ്വാഴ്ചയാണ് ധനംവകുപ്പ് തുക അനുവദിച്ചത്.