ന്യൂഡൽഹി: രാജ്യത്ത് എച്ച്3 എൻ2 വൈറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ച് ആദ്യ മരണം റിപ്പോർട്ടു ചെയ്തു. 2 പേരാണ് ഹരിയാന, കർണാടക എന്നിവിടങ്ങളിലായി മരിച്ചത്. എച്ച്3 എൻ2 വൈറസ് സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ 90 പേരിലാണ് കണ്ടെത്തിയിരിക്കുന്നത്.
ആദ്യ മരണം കർണാടകയിലാണ് ഉണ്ടായത്. കർണാടകയിലെ ഹാസനിൽ എൺപ്പത്തിരണ്ടുകാരനായ ഹീര ഗൗഡ ഈ മാസം ഒന്നിനാണ് മരിച്ചത്.
രാജ്യത്ത് ‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 (H3N2) വൈറസ് ബാധതരുടെ എണ്ണം വർധിച്ചു വരികയാണ്. എച്ച്3എൻ2 നു കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളത്. പനി, ചുമ, തൊണ്ട വേധന, കഫക്കെട്ട് തുടങ്ങിയവയാണ് എച്ച്3 എൻ2വിന്‍റെ ലക്ഷണങ്ങൾ. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.