തിരുവനന്തപുരം: സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കാലാവധി 2 വർഷം ദീർഘിപ്പിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. വൈകാതെ വിഞാപനമിറക്കും. നേരത്തെ 20 വർഷമായിരുന്നു ഇത്തരം ബസുകളുടെ കാലാവധി. പുതുക്കിയ വിഞാപനമിറങ്ങുന്നതോടെ അത് 22 വർഷമായി വർധിക്കും.
കൊവിഡ് കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് പുതിയ തീരുമാനം. കൊവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി 2 വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.